ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; എട്ടംഗ സമിതിയിൽ അംഗമാകാനുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്റെ സാധ്യത പരിശോധിക്കുന്നതിനുള്ള എട്ടംഗ സമിതിൽ അംഗമാകാനുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. ക്ഷണം നിരസിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, ഗുലാം നബി ആസാദ്, എൻ കെ സിംഗ്, സുഭാഷ് സി കശ്യപ്, ഹരീഷ് സാൽവെ, സഞ്ജയ് കോത്താരി എന്നിവരെയാണ് സമിതിയിൽ അംഗമാകാൻ ക്ഷണിച്ചിരുന്നത്. അതിൽ നിന്നാണ് അധിർ രഞ്ജൻ ചൗധരി പിൻമാറിയത്. ഉന്നത സമിതിയുടെ യോഗത്തിൽ കേന്ദ്ര നിയമ മന്ത്രി പ്രത്യേക ക്ഷണിതാവാവും. നിയമകാര്യ സെക്രട്ടറി നിതിൻ ചന്ദ്രയും പങ്കെടുക്കും. നിതിൻ ചന്ദ്ര ഉന്നതതല സമിതിയുടെ സെക്രട്ടറിയാണ്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധ്യതകൾ പരിശോധിച്ച് ഉടൻ കേന്ദ്രത്തിന് സമിതി റിപ്പോർട്ട് നൽകിയേക്കും. 2018 ലോ കമ്മീഷൻ നൽകിയ കരട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങൾ ആയിരിക്കും പ്രാഥമികമായി സമിതി പരിശോധിക്കുക. സെപ്റ്റംബർ 18 മുതൽ 22 വരെ ചേരുന്ന പ്രത്യേക സമ്മേളനത്തിൽ ആയിരിക്കും കേന്ദ്രം ബില്ല് അവതരിപ്പിക്കുക.
സെപ്റ്റംബർ 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതിന് പിന്നാലെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാനായി കേന്ദ്രം ഒരുങ്ങിയത്. ഇതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ ഉടനടി സമിതിയും രൂപീകരിച്ചു. 2018 ൽ ലോ കമ്മീഷൻ നൽകിയ കരട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങൾ ആയിരിക്കും പ്രാഥമികമായി സമിതി പരിശോധിക്കുക.
ഭരണഘടനയിലെ നിലവിലെ ചട്ടപ്രകാരം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താൻ സാധ്യമല്ലന്നായിരുന്നു ജസ്റ്റിസ് ബി എസ് ചൗഹാൻ അധ്യക്ഷനായ സമിതി അന്ന് നിരീക്ഷിച്ചത്. 50 % സംസ്ഥാനങ്ങളെങ്കിലും ഭരണഘടനാ ഭേദഗതികൾ അംഗീകരിക്കണമെന്നും കരട് റിപ്പോർട്ടിൽ പറയുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ല് പ്രാവർത്തികമായ പ്രാദേശിക പാർട്ടികൾക്ക് തിരിച്ചടിയാകും. വടക്ക കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളും ബില്ലിനെ എതിർക്കാനാണ് സാധ്യത.
ഈ ബിൽ പ്രാവർത്തികമാക്കുന്നതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടങ്ങൾ പരിഹരിക്കാൻ ആകും എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബില്ല് പാർലമെന്റിൽ വരുമ്പോൾ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.ഒ രു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധ്യതകൾ പരിശോധിച്ച് ഉടൻ കേന്ദ്രത്തിന് സമിതി റിപ്പോർട്ട് നൽകിയേക്കുമെന്നാണ് സൂചന.