Monday, January 6, 2025
National

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ബില്ലിന്റെ നിയമ സാധ്യതകൾ പരിശോധിച്ച് ഉടൻ കേന്ദ്രത്തിന് സമിതി റിപ്പോർട്ട് നൽകിയേക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധ്യതകൾ പരിശോധിച്ച് ഉടൻ കേന്ദ്രത്തിന് സമിതി റിപ്പോർട്ട് നൽകിയേക്കും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് സാധ്യതകൾ പരിശോധിക്കുന്നത്. 2018 ലോ കമ്മീഷൻ നൽകിയ കരട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങൾ ആയിരിക്കും പ്രാഥമികമായി സമിതി പരിശോധിക്കുക.സെപ്റ്റംബർ 18 മുതൽ 22 വരെ ചേരുന്ന പ്രത്യേക സമ്മേളനത്തിൽ ആയിരിക്കും കേന്ദ്രം ബില്ല് അവതരിപ്പിക്കുക.

സെപ്റ്റംബർ 18 മുതൽ 22 വരെ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർത്തതിന് പിന്നാലെയാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പാർലമെൻറിൽ അവതരിപ്പിക്കാനായി കേന്ദ്രം ഒരുങ്ങിയത്.ഇതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ ഉടനടി സമിതിയും രൂപീകരിച്ചു.2018 ൽ ലോ കമ്മീഷൻ നൽകിയ കരട് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങൾ ആയിരിക്കും പ്രാഥമികമായി സമിതി പരിശോധിക്കുക.ഭരണഘടനയിലെ നിലവിലെ ചട്ട പ്രകാരം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടത്താൻ സാധ്യമല്ലന്നായിരുന്നു ജസ്റ്റിസ് ബി എസ് ചൗഹാൻ അധ്യക്ഷനായ സമിതി അന്ന് നിരീക്ഷിച്ചത്.50% സംസ്ഥാനങ്ങളെങ്കിലും ഭരണഘടനാ ഭേദഗതികൾ അംഗീകരിക്കണമെന്നും കരട് റിപ്പോർട്ടിൽ പറയുന്നു.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ല് പ്രാവർത്തികമായ പ്രാദേശിക പാർട്ടികൾക്ക് തിരിച്ചടിയാകും.വടക്ക കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളും ബില്ലിനെ എതിർക്കാനാണ് സാധ്യത.നിലവിൽ രൂപീകരിച്ച സമിതി സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയെക്കും.ഈ ബിൽ പ്രാവർത്തികമാക്കുന്നതോടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടങ്ങൾ പരിഹരിക്കാൻ ആകും എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.ബില്ല് പാർലമെൻറിൽ വരുമ്പോൾ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബില്ലിന്റെ നിയമ സാധ്യതകൾ പരിശോധിച്ച് ഉടൻ കേന്ദ്രത്തിന് സമിതി റിപ്പോർട്ട് നൽകിയേക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *