ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമായ ചാണ്ടിയെ അരലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കും’; ചെറിയാൻ ഫിലിപ്പ്
ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരാൻ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മനെ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കുമെന്ന് ചെറിയാൻ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയോടുള്ള ആദരവും ഭരണവിരുദ്ധ വികാരവും എൽഡിഎഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഒരാഴ്ചയായി പുതുപ്പള്ളിയിലെ വിവിധ ജനവിഭാഗങ്ങളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു. 2001 ൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ച ഒരാൾ എന്ന നിലയിൽ ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ഘടനയും പൊതുസ്വഭാവവും നന്നായറിയാം.
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ഉമ്മൻ ചാണ്ടിയോടുള്ള ജനങ്ങളുടെ വമ്പിച്ച ആദരവും , തിളച്ചു നിൽക്കുന്ന ഭരണ വിരുദ്ധ വികാരവും രണ്ടു തരംഗമായി ബാലറ്റിൽ പ്രതിഫലിക്കും. ഇതോടെ എൽ. ഡി.എഫ് സർക്കാരിന്റെ മരണമണി മുഴങ്ങുമെന്നും ചെറിയാൻ ഫിലിപ് ഫേസ്ബുക്കിൽ കുറിച്ചു.