പോരാട്ടത്തിന്റെ പെൺപ്രതീകം; ചലച്ചിത്രമേളയിൽ അപ്രതീക്ഷിത അതിഥിയായി ഭാവന
തിരുവനന്തപുരം: 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ അപ്രതീക്ഷിത അതിഥിയായി നടി ഭാവനയെത്തി. പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് വിശേഷിപ്പിച്ചായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചത്.
ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ ആണ് ഭാവനയെ വേദിയിലേക്ക് ആനയിച്ചത്. സദസിലും വേദിയിലുമുള്ളവർ എഴുന്നേറ്റുനിന്ന് ഭാവനയെ സ്വാഗതം ചെയ്തു. മുഖ്യാതിഥികളെ സ്വാഗതം ചെയ്ത ശേഷമായിരുന്നു ഭാവനയെ അക്കാദമി ചെയർമാൻ വേദിയിലേക്ക് ക്ഷണിച്ചത്.
ഐഎസ് ഭീകരരുടെ ആക്രമണത്തിൽ കാലുകൾ നഷ്ടമായ കുർദിഷ് സിനിമ സംവിധായിക ലിസ ചലാനൊപ്പമായിരുന്നു ഭാവനയേയും ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകർ ക്ഷണിച്ചത്. ഇത്തവണത്തെ ചലച്ചിത്രമേളയുടെ പ്രമേയമായി തെരഞ്ഞെടുത്ത് അതിജീവനവും പോരാട്ടവും എന്നതായിരുന്നു