മുല്ലപ്പെരിയാർ; നയപ്രഖ്യാപനത്തിൽ കോടതിയെ വെല്ലുവിളിച്ചിട്ടില്ല: മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട് നയപ്രഖ്യാപനത്തിൽ കോടതിയെ വെല്ലുവിളിച്ചിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആരേയും വെല്ലുവിളിക്കുന്ന ഒന്നും നയപ്രഖ്യാപനത്തിലില്ല. തർക്കം ഉണ്ടാകുന്ന സാഹചര്യമില്ലെന്നും തമിഴ്നാടുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. തമിഴ്നാടുമായി ചർച്ച തുടരുമെന്ന് പറഞ്ഞ ഗവർണർ, ജനസുരക്ഷയ്ക്കാണ് പ്രധാനമെന്നും ജലനിരപ്പ് 136 അടിയാക്കി നിലനിർത്തണമെന്നും ആവശ്യപ്പെട്ടു.