മഞ്ഞപ്രയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു
മഞ്ഞപ്ര: മഞ്ഞപ്രയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മഞ്ഞപ്ര തിരുതനത്തില്‍ ജോസിെൻറ മകന് സുമേഷ് (41) ആണ്മരിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ സര്ജെൻറ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തലക്കേറ്റ മുറിവാണ് മരണകാരണം.
തിരുവോണത്തലേന്ന് രാത്രി നടന്ന ശീട്ടുകളിയിലുണ്ടായ തര്‍ക്കത്തിലാണ് അപകടം നടന്നതെന്നാണ് അറിയുന്നത്. തിരുവോണനാളില്‍ രാവിലെ വടക്കുംഭാഗം ജങ്ഷനില്‍ കടവരാന്തയിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ഒരാളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.