Monday, January 6, 2025
National

കോവിഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി

രാ​ജ്യ​ത്ത് കോവിഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ല്‍ എ​യിം​സ് ആ​ശു​പ​ത്രി​ക്കു ത​റ​ക്ക​ല്ലി​ട്ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ച്ച വാ​ക്സി​ന്‍ ല​ഭി​ക്കു​മെ​ന്നും വാ​ക്സി​നേ​ഷ​ന്‍ പ​രി​പാ​ടി​ക​ളു​ടെ ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് അ​നു​മ​തി തേ​ടി​യ ക​ന്പ​നി​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ദ​ഗ്ധ സ​മി​തി​യെ നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

അ​തേ​സ​മ​യം, സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ. ഭാ​ര​ത് ബ​യോ​ടെ​ക് എ​ന്നി​വ​യു​ടെ കോ​വി​ഡ് വാ​ക്സി​നു​ക​ള്‍​ക്ക് ഇ​ന്ത്യ​യി​ല്‍ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും ഇ​തി​നൊ​പ്പം പു​റ​ത്തു​വ​രു​ന്നു​ണ്ട്. വാ​ക്സി​ന്‍ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ നി​ര്‍​മാ​താ​ക്ക​ളോ​ടു തേ​ടി​യെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഓ​ക്സ്ഫ​ഡ്- ആ​സ്ട്ര​സെ​ന​ക വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​ണു സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​നു​മ​തി തേ​ടി​യ​ത്. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു ഭാ​ര​ത് ബ​യോ​ടെ​കി​ന്‍റെ ആ​വ​ശ്യം.

Leave a Reply

Your email address will not be published. Required fields are marked *