നടി ദുർഗ കൃഷ്ണയും അർജുൻ രവീന്ദ്രനും വിവാഹിതരായി
നടി ദുർഗ കൃഷ്ണയും നിർമാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങിൽ സന്നിഹതരായിരുന്നു. സിനിമാരംഗത്തുള്ള സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ നടക്കും.
കഴിഞ്ഞ നാലു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിമാനം, പ്രേതം 2, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളിലാണ് ദുർഗ അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.