കൊവിഡ് സ്ഥിരീകരിച്ച അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി
ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ തനിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം മുൻകരുതൽ എന്നോണം ആശുപത്രിയിൽ അഡ്മിറ്റ് ആയതാണെന്നും അക്ഷയ് കുമാർ പറഞ്ഞു.