ലോക്ക് ഡൗൺ വരുമെന്ന് ആശങ്ക; കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക് എത്തിയതോടെ ഇതര സംസ്ഥാന തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നു. വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയെ തുടർന്നാണ് തൊഴിലാളികൾ മടങ്ങുന്നത്
മുംബൈ, നാസിക്, പൂനെ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളാണ് തിരിച്ചുപോകുന്നത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങുന്നത്. തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മടക്കം നഗരങ്ങളിലെ വ്യവസായ, നിർമാണ, ഹോട്ടൽ മേഖലകളെ സാരമായി ബാധിക്കും
മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണും പിന്നാലെ ഏർപ്പെടുത്തുമെന്ന അഭ്യൂഹവും സംസ്ഥാനത്ത് പരന്നിട്ടുണ്ട്. ഇതോടെയാണ് തൊഴിലാളികൾ മടക്കയാത്ര ആരംഭിച്ചത്.