നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷികള്‍ കൂറുമാറ്റിയതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്
കോഴിക്കോട്: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സാക്ഷികള്‍ കൂറുമാറ്റിയതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗിലായിരുന്നു പാര്‍വ്വതിയുടെ പോസ്റ്റ്. ”അവള്‍ തല ഉയര്‍ത്തി നീതിക്കായി പോരാടുന്നത് ഞങ്ങള്‍ കണ്ടു. സാക്ഷികള്‍ എങ്ങനെയാണ് കൂറുമാറിയതെന്നത് എന്നെ ഞെട്ടിച്ചു. പ്രത്യേകിച്ച് സുഹൃത്തെന്ന് കരുതുന്നുവരുടെ മൊഴിമാറ്റം. അതിജീവിച്ചവളുടെ പോരാട്ടം വിജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവള്‍ക്കൊപ്പം നില്‍ക്കുന്നു” പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ഭാമയും സിദ്ദിഖും പ്രോസിക്യൂഷന് നല്‍കിയ മൊഴി തിരുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഡബ്യുസിസി ഉയര്‍ത്തിയത്. നടിമാരും ഡബ്യുസിസി അംഗങ്ങളായ രേവതിയും റിമ കല്ലിങ്കലും രമ്യാനമ്പിശനുമൊക്കെ കൂറുമാറിയവര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായെത്തി. കൂറുമാറ്റത്തിലൂടെ ഇരുവരും കുറ്റകൃത്യത്തെ അനുകൂലിക്കുകയാണെന്ന് ആഷിഖ് അബുവും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ അവള്‍ക്കൊപ്പം ക്യാംപയിന്‍ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും സജീവമായി.