ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്
51ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്രവാർത്താവിതരണ മന്ത്രി പ്രകാശ് ജാവേദ്കറാണ് പുരസ്‌കാര വിവരം അറിയിച്ചത്. ഇന്ത്യൻ ചലചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് കേന്ദ്രസർക്കാർ നൽകുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാൽക്കെ. ഇന്ത്യൻ ചലചിത്രത്തിന്റെ പിതാവായി അറിയപ്പെടുന്നയാളാണ് ദാദാ സാഹിബ് ഫാൽക്കെ. 1969 മുതലാണ് പുരസ്‌കാരം നൽകാൻ ആരംഭിച്ചത്.