കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പര്യടനം നിർത്തിവെച്ച സ്ഥാനാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചമ്മിണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അവസാന വട്ട ഓട്ടത്തിന് തയ്യാറെടുക്കുന്നതിനിടെ സ്ഥാനാർഥി തന്നെ കിടപ്പിലായത് യുഡിഎഫ് ക്യാമ്പിലെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കൊച്ചി കോർപറേഷൻ മുൻ മേയർ കൂടിയാണ് ചമ്മിണി.