ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്
ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്. ചട്ടമ്പി സ്വാമിയുടെ 167ാം ജയന്തിയോട് അനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം. ചട്ടമ്പി സ്വാമി സാംസ്‌കാരിക സമിതിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
പെരുമ്പടവം ശ്രീധരൻ ചെയർമാനായ സമിതിയിൽ സൂര്യ കൃഷ്ണമൂർത്തി, ഡോ. എം ആർ തമ്പാൻ എന്നിവർ അംഗങ്ങളായിരുന്നു. 25,000 രൂപ പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഓഗസ്റ്റ് 24ന് കൊവിഡ് പ്രോട്ടോക്കൾ അനുസരിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും