എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയയ്‌ക്ക്; അവാര്‍ഡ് സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്‌ക്ക്
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ പോള്‍ സക്കറിയയ്‌ക്ക്. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്. അഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും സമൂഹം നല്‍കിയ അംഗീകാരമാണെന്നും സക്കറിയ പ്രതികരിച്ചു. സാംസ്‌കാരിക മന്ത്രി എ കെ ബാലൻ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.