ശബരിമലയിൽ തീർഥാടകരുടെ എണ്ണം വർധിപ്പിച്ച് സർക്കാർ; കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡലകാലം തീരുന്ന ദിവസവും മകരവിളക്കിനും 5000 തീര്‍ഥാടകരെ അനുവദിക്കുമെന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീര്‍ഥാടകര്‍ 24 മണിക്കൂറിനിടെ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതി. ഇതര സംസ്ഥാന തീര്‍ഥാടകര്‍ ട്രെയിന്‍ ഇറങ്ങുന്ന സ്ഥലത്ത് പരിശോധന നടത്തണം- മന്ത്രി പറഞ്ഞു.
ദര്‍ശനത്തിനെത്തുന്നവര്‍ 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ ട്രെയിന്‍ ഇറങ്ങുന്നതിന് സമീപത്തെ പരിശോധനാ കേന്ദ്രത്തിലെത്തി ആന്റിജന്‍ ടെസ്റ്റ് നടത്തണം.പരിശോധനക്കായി കൂടുതല്‍ കിയോസ്കുകള്‍ സ്ഥാപിക്കാനും തീരുമാനമായി. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനു മുന്നോടിയായുള്ള ഓണ്‍ലൈന്‍ അവലോകന യോഗത്തിലാണ് തീരുമാനം.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിലയ്ക്കലില്‍ സാമൂഹിക അകലത്തോടെ വിരി വയ്ക്കാനുള്ള സൗകര്യവും അണുവിമുക്തമാക്കാനുമുള്ള സൗകര്യവുമൊരുക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു.