Saturday, January 4, 2025
Kerala

കെ എസ് ആർ ടി സി യുടെ മുഖംമിനുക്കാൻ അൺലിമിറ്റഡ് സർവീസ്: യാത്രക്കാർ ആ​വ​ശ്യ​പ്പെ​ടുന്നിടത്ത് ഇനി സ്റ്റോപ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്തെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നു യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ പു​തി​യ പ​ദ്ധ​തി​ക​ളു​മാ​യി ക​ഐ​സ്ആ​ർ​ടി​സി. ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ഇ​നി യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം നി​ർ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യാ​ണു പ​രി​ഷ്കാ​ര​ങ്ങ​ൾ. ഇ​തോ​ടെ എ​വി​ടെ നി​ന്നു വേ​ണ​മെ​ങ്കി​ലും ബ​സി​ൽ ക​യ​റാം.

അ​ണ്‍​ലി​മി​റ്റ​ഡ് ഓ​ർ​ഡി​ന​റി സ​ർ​വീ​സ് എ​ന്നാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​തു ന​ട​പ്പി​ലാ​ക്കു​ക. രാ​വി​ലെ​യും വൈ​കി​ട്ട് തി​രി​ച്ചും യാ​ത്ര​ക്കാ​രെ തീ​രെ കി​ട്ടാ​ത്ത ഷെ​ഡ്യൂ​ളു​ക​ൾ ന​ഗ​രാ​തി​ർ​ത്തി​ക്കു പു​റ​ത്തേ​ക്കു മാ​റ്റി സ്റ്റേ ​സ​ർ​വീ​സു​ക​ളാ​ക്കും. ഇ​തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഡി​പ്പോ​യി​ൽ നി​ന്നു​ള്ള ദൂ​രം ക​ണ​ക്കാ​ക്കി കി​ലോ​മീ​റ്റ​റി​നു ര​ണ്ടു രൂ​പ വീ​തം പ്ര​ത്യേ​ക അ​ല​വ​ൻ​സ് ന​ൽ​കും.

മാ​ത്ര​മ​ല്ല, ഓ​ർ​ഡി​ന​റി ബ​സു​ക​ളു​ടെ റൂ​ട്ട് നി​ശ്ച​യി​ക്കേ​ണ്ട​തു യാ​ത്ര​ക്കാ​രു​ടെ കൂ​ടെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​യി​രി​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രി​ല്ലാ​ത്ത ഷെ​ഡ്യൂ​ളു​ക​ൾ ഇ​നി ഓ​ടി​ക്കാ​നാ​കി​ല്ലെ​ന്ന് എം​ഡി ബി​ജു പ്ര​ഭാ​ക​ർ നി​ർ​ദേ​ശം ന​ൽ​കി. ഓ​ർ​ഡി​ന​റി കു​റ​വു​ള്ള മ​ല​ബാ​ർ മേ​ഖ​ല​യി​ൽ സ്റ്റോ​പ്പു​ക​ളി​ൽ മാ​ത്രം നി​ർ​ത്തു​ന്ന പ​ഴ​യ രീ​തി തു​ട​രാം.

ഇ​ന്ധ​ന ചെ​ല​വ് കു​റ​യ്ക്കാ​ൻ ന​ഷ്ട​ത്തി​ലു​ള്ള ഷെ​ഡ്യു​ളു​ക​ൾ പ​ര​മാ​വ​ധി സ്റ്റേ ​സ​ർ​വീ​സു​ക​ളാ​ക്കി മാ​റ്റും. അ​ഞ്ചു മാ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാ ബ​സു​ക​ളി​ലും ജി​പി​എ​സ് ഘ​ടി​പ്പി​ക്കാ​നും കാ​ഷ് ലെ​സ് ടി​ക്ക​റ്റ് മെ​ഷീ​നു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. ഡെ​ബി​റ്റ് ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ സ്വൈ​പ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ടി​ക്ക​റ്റ് മെ​ഷീ​നു​ക​ളും ബ​സു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി.

Leave a Reply

Your email address will not be published. Required fields are marked *