Sunday, January 5, 2025
Kerala

നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുന്നു: വിവാഹച്ചടങ്ങിന്​ 50 പേർ, മരണാനന്തര ചടങ്ങിന്​ 20 പേർ

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ്​ വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​ക്കു​ന്നു. കാ​ത്ത​ു​നി​ല്‍ക്കാ​ന്‍ സ​മ​യ​മി​ല്ലെ​ന്നും കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ല്‍ ക​ര്‍ശ​ന ന​ട​പ​ടി​യേ മാ​ർ​ഗ​മു​ള്ളൂ​വെ​ന്നും മ​ു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ത​ദ്ദേ​ശ സ്​​ഥാ​പ​ന​ത​ല​ത്തി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്ന കാ​ര്യം ഉ​റ​പ്പ​വ​രു​ത്തു​ന്ന​തി​ന്​ ഗ​സ​റ്റ​ഡ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ചു​മ​ത​ല ന​ൽ​കു​മെ​ന്ന​ും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഓ​രോ പ്ര​ദേ​ശ​ത്തും പു​തി​യ സം​ഘം ആ​ളു​ക​ളെ കൊ​ടു​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ർ​വി​സി​ലെ ഗ​സ​റ്റ​ഡ് ഓ​ഫി​സ​ർ റാ​ങ്കു​ള്ള​വ​രെ പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ന്യ​സി​ക്കും. അ​വ​ർ​ക്ക് ത​ൽ​ക്കാ​ലം ചി​ല അ​ധി​കാ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ര്‍ക്കു നേ​രെ ക​ര്‍ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. ക​ട​ക​ളി​ല്‍ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്ക​ണം, കൂ​ട്ടം കൂ​ട​രു​ത്. ക​ട​യി​ല്‍ വ​രു​ന്ന​വ​ര്‍ക്ക് നി​ല്‍ക്കാ​നാ​യി നി​ശ്ചി​ത അ​ക​ല​ത്തി​ല്‍ സ്ഥ​ലം മാ​ര്‍ക്ക് ചെ​യ്തു​ന​ല്‍ക​ണം. പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ട അ​ട​ച്ചി​ടേ​ണ്ടി​വ​രും.

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന്​ പി​ഴ വ​ര്‍ധി​പ്പി​ക്കേ​ണ്ടി​വ​രും. വി​വാ​ഹ​ങ്ങ​ളി​ൽ 50 പേ​രും മ​ര​ണ​ച​ട​ങ്ങു​ക​ളി​ൽ 20 പേ​രും എ​ന്ന​ത്​ തു​ട​ര​ണം. മ​ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ രോ​ഗ വ്യാ​പ​നം ഒ​ഴി​വാ​ക്ക​ണം. ആ​ള്‍ക്കൂ​ട്ട​മാ​ണ് കോ​വി​ഡ്​ വ്യാ​പ​ന​ത്തി‍െൻറ പ്ര​ധാ​ന കാ​ര​ണം.

രോ​ഗം വ​ലി​യ തോ​തി​ലേ​ക്കു​ള്ള വ്യാ​പ​ന​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക​യ​ല്ലാ​തെ വ​ഴി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *