അൺലോക്ക് അഞ്ചാം ഘട്ട മാർഗ നിർദേശങ്ങൾ ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത
രാജ്യത്ത് അൺലോക്ക് 5ന്റെ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പുറത്തിറക്കും. കൂടുതൽ ഇളവുകൾ അഞ്ചാം ഘട്ട അൺലോക്കിന്റെ ഭാഗമായുണ്ടാകും. സ്‌കൂളുകളും കോളജുകളും തുറക്കില്ല. അതേസമയം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകും
സിനിമാ ശാലകൾ പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. നിയന്ത്രണങ്ങൾ പാലിച്ച് തീയറ്ററുകൾ തുറക്കുന്നത് സാമ്പത്തികമായി നഷ്ടം വരുത്തുമെന്ന് തീയറ്റർ ഉടമകളുടെ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു.