Wednesday, January 8, 2025
Kerala

ജനപ്രിയ നോവലിസ്റ്റ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം അ​ന്ത​രി​ച്ചു

നോ​വ​ലി​സ്റ്റ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം (72) അ​ന്ത​രി​ച്ചു. സു​ധാ​ക​ർ പി. ​നാ​യ​ർ എന്ന സു​ധാ​ക​ർ മം​ഗ​ളോ​ദ​യം കോ​ട്ട​യ​ത്തെ വ​സ​തി​യി​ൽ വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. വൈ​ക്ക​ത്തി​ന​ടു​ത്ത് വെ​ള്ളൂ​രാ​ണ് സ്വ​ദേ​ശം. ആ​ഴ്ച​പ്പ​തി​പ്പു​ക​ളി​ലെ നോ​വ​ലു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു സു​ധാ​ക​ർ മം​ഗ​ളോ​ദ​യം. നാ​ലു സി​നി​മ​ക​ൾ​ക്കും നി​ര​വ​ധി സീ​രി​യ​ലു​ക​ൾ​ക്കും ക​ഥ എ​ഴു​തി​യി​ട്ടു​ണ്ട്. പി. ​പ​ത്മ​രാ​ജ​ന്‍റെ ക​രി​യി​ല​ക്കാ​റ്റു​പോ​ലെ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ര​ച​യി​താ​വാ​ണ്. വ​സ​ന്ത​സേ​ന എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ര​ച​ന ന​ട​ത്തി. ന​ന്ദി​നി ഓ​പ്പോ​ൾ എ​ന്ന സി​നി​മ​യ്ക്കു സം​ഭാ​ഷ​ണം ര​ചി​ച്ചു, ഞാ​ൻ ഏ​ക​നാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സു​ധാ​ക​ർ മം​ഗ​ളോ​ദ​യ​ത്തി​ന്റേതാണ്. മ​നോ​ര​മ, മം​ഗ​ളം എ​ന്നീ വാ​രി​ക​ക​ളി​ലൂ​ടെ​യാ​ണ് സു​ധാ​ക​ർ മം​ഗ​ളോ​ദ​യം ശ്രദ്ധേയനായത്.

Leave a Reply

Your email address will not be published. Required fields are marked *