Saturday, October 19, 2024
Kerala

കോവിഡ് വ്യാപനം; സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക്, ഇന്ന് സര്‍വ കക്ഷി യോഗം

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ,സമ്പൂര്‍ണ ലോക്ഡൗണിലേക്ക് പോകാതെ തന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗ വ്യാപനത്തെ തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് സര്‍വ കക്ഷി യോഗം വിളിച്ചിട്ടുണ്ട്.
വിവാഹത്തിന് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും മാത്രമെ പാടുള്ളുവെന്ന നിര്‍ദ്ദേശം ശക്തമായി നടപ്പിലാക്കും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ കൂട്ടും. കടകളില്‍ അകലം ഉറപ്പാക്കിയിട്ടില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടി കൈകൊള്ളും തുടങ്ങിയ നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് ഇന്ന് സര്‍വ കക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയാണ് യോഗം നടക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴചയ്ക്കകം രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായിട്ടുള്ളത്. ഇനിയും രോഗ വ്യാപനം ശക്തമായി തുടരുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.

45,000 ത്തോളം രോഗികളാണ് ഒരാഴ്ചകൊണ്ട് സംസ്ഥാനത്തുണ്ടായത്.

പരിശോധന നടത്തുന്നവരില്‍ രോഗികളാക്കപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടാകുകയാണ്. 11.9 ശതമാനമാണ് കേരളത്തിലെ പോസിറ്റിവിറ്റി റേറ്റ്. ദേശീയ ശരശാരി എട്ട് ശതമാനമായിരിക്കുമ്ബോഴാണ് ഇത്. സംസ്ഥാനത്ത് ഇതുവരെ 678 പേരാണ് മരിച്ചത്. ഇന്ത്യയില്‍ ജനസംഖ്യ സാന്ദ്രത ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. ഒരു കിലോമീറ്ററില്‍ കേരളത്തില്‍ ഉള്ളത് 860 ആളുകളാണ് കേരളത്തിലുള്ളത്. ഇതുകൊണ്ട് തന്നെ രോഗ വ്യാപന സാധ്യത വളരെ കൂടുതലാണ്. ഇതിന് പുറമെ വയോജനങ്ങളുടെ അനുപാതവും കേരളത്തില്‍ കൂടുതലാണ്. 60 വയസ്സിന് മുകളിലുള്ളവരുടെ ശതമാനം കേരളത്തില്‍ 15 ആണ്. ഈ പരിസ്ഥിതിയിലും കേരളത്തില്‍ മരണനിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ നിരക്കില്‍ രോഗികള്‍ വര്‍ധിച്ചാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള ആദ്യ പത്ത് സംസ്ഥനങ്ങളില്‍ ഒന്നായി കേരളം മാറുമെന്നാണ് ആശങ്ക. കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന നിരക്ക് 3.51 ശതമാനമാണ്. ദേശീയ ശരാശരി 1.53 ശതമാനം മാത്രമാണ്. കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തെക്കാള്‍ ആക്ടിവ് കേസുകള്‍ ഉള്ളത്.
മറ്റ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനത്തിന്റെ തോത് കുറഞ്ഞു തുടങ്ങുന്നുവെന്ന സൂചന ലഭ്യമാകുമ്ബോഴാണ് കേരളത്തില്‍ വലിയ തോതില്‍ വര്‍ധനയുണ്ടാകുന്നത്. അടുത്തമാസം അവസാനം വരെ ഈ അവസ്ഥ തുടരുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ കരുതുന്നത്. തിങ്കളാഴ്ച 4538 പേര്‍ക്കാണ് തിങ്കളാഴച രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതിനകം 697 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. കോഴിക്കോടാണ് ഇപ്പോള്‍ രോഗികളുടെ എണ്ണം ഏറ്റവും കൂടുന്നത്. 918 പേര്‍ക്കാണ് കോഴിക്കോട് ജില്ലയിലെ തിങ്കളാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published.