Thursday, April 17, 2025
Kerala

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 6 വയസ്; കേന്ദ്ര നിർദ്ദേശം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം ആറ് വയസ്സാക്കാനുള്ള കേന്ദ്ര നിർദ്ദേശം ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിക്കും. അഞ്ച് വയസ് എന്ന നിലവിലെ മാനദണ്ഡം മാറ്റേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇക്കാര്യം മന്ത്രിസഭാ യോഗം പരിഗണിക്കും.

കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിന്റെ ഭാഗമായി പ്രവേശന നടപടികളിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നൽകിയ നിർദേശത്തിൽ കേന്ദ്രം നിർദേശിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനം ഇത് അംഗീകരിക്കാൻ സാധ്യതയില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധി ഏകീകൃതമല്ലന്ന വാദം ഉയർത്തിയാണ് കേന്ദ്ര നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *