Wednesday, April 9, 2025
Kerala

ഒന്നാം ക്ലാസ് പ്രവേശനം 6 വയസാക്കണെമെന്ന നിർദേശം ലഭിച്ചിട്ടില്ല, കേന്ദ്ര നിർദേശം എതിർക്കുന്നില്ല; വി ശിവൻകുട്ടി

ഒന്നാം ക്ലാസ് പ്രവേശനം 6 വയസാക്കണെമെന്ന നിർദേശം ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്ര നിർദേശത്തെ എതിർക്കുന്നില്ല. കേരളത്തിന്റെ നിലവിലെ സഹചര്യങ്ങൾ അനുസരിച്ച് മാത്രമേ നിർദേശം നടപ്പാക്കൂവെന്ന് വി ശിവൻകുട്ടി.

നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് അതല്ലാതെ ഔദ്യോഗികമായി യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല.

ആറ് വയസ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കര്‍ശന നിര്‍ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *