തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം വിമാനത്താവളത്തിലെ ഡോമെസ്റ്റിക് ടെർമിനലിലുണ്ടായ അപകടത്തിൽ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. ഡോമെസ്റ്റിക് ടെർമിനലിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കയർ പൊട്ടി വീഴാണ് തൊഴിലാളി മരിച്ചത്.
പേട്ട സ്വദേശി അനിലാണ് മരിച്ചത്. സംഭവത്തിൽ മൂന്നു തൊഴിലാളികൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.