ഇരുചക്ര വാഹനം മഴയിൽ തെന്നിവീണു; ടാങ്കർ ലോറിക്കടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
നീലേശ്വരം: കാസർകോട്ട് ടാങ്കർ ലോറിക്കടിയിലേക്ക് വീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. അരയിക്കടവിലെ സജീവൻ- റാണി ദമ്പതികളുടെ മകൻ സജിത് (21) ആണ് പടന്നക്കാട് മേൽപാലത്തിൽ വൈകിട്ട് ആറ് മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്.
ടൈൽസ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച ഇരുചക്ര വാഹനം മഴയിൽ തെന്നിവീഴുകയായിരുന്നു. സ്കൂട്ടർ ഓടിച്ചയാൾ റോഡിന് താഴേയ്ക്ക് വീണതിനാൽ പരുക്കുകളോടെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സജിത് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.
മുത്തപ്പനാർ കാവ് സ്വദേശി ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടറെന്ന് പൊലീസ് പറഞ്ഞു. സജിതിന് രണ്ട് സഹോദരങ്ങളുണ്ട്.