വയനാട് കൂളിവയലിൽ കടയുടെ ബോർഡിൽ അലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കടയുടമ ഷോക്കേറ്റു മരിച്ചു
കൂളിവയൽ:കടയുടെ ബോർഡിൽ അലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ കടയുടമ ഷോക്കേറ്റു മരിച്ചു. കുളിവയൽ എവലിൻസ് കടയുടമ പാലുകുന്ന് ഒന്നാം മൈൽപാലക്കാട് ജെയിംസ് ജോസഫ് (തങ്കച്ചൻ 59) ആണ് മരിച്ചത്.. ഷോക്കേറ്റ് വീണ ഇദ്ദേഹത്തെ ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ മാസമാണ് കട തുടങ്ങിയത്. സംസ്കാരം ഇന്ന് കാരക്കമല സെൻ്റ് മേരിസ് പള്ളിയിൽ ഭാര്യ, ഫിലോമിന, മക്കൾ, ജിജോ, ജിൽസ, മരുമക്കൾ, ദർശന, അഭിലാഷ്.