75 ആം സ്വാതന്ത്ര്യ ദിനാഘോഷം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഫ്രീഡം വാക്കത്തൺ
75 ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൻ്റെ നേതൃത്വത്തിൽ ഫ്രീഡം വാക്കത്തൺ സംഘടിപ്പിച്ചു. ചാക്ക ഇന്റർനാഷണൽ ടെർമിനലിൽ നിന്നും ഓൾ സെയിന്റ്സ് കോളജ് വരെയും തിരിച്ചുമായിരുന്നു വാക്കത്തൺ. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി റീജിനൽ ഡയറക്ടർ ശശീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 200 ലേറെ പേർ ദേശീയ പതാകകളും ഏന്തി ഫ്രീഡം വാക്കത്തനിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിന പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.