Saturday, October 19, 2024
Kerala

തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ ബോംബേറ്; രണ്ട് പേർക്ക് കുത്തേറ്റു

 

തിരുവനന്തപുരം വട്ടിയൂർക്കാവിന് സമീപം കാച്ചാണി സ്‌കൂൾ ജംഗ്ഷനിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പരസ്പരം ബോംബെറിഞ്ഞ് ഗുണ്ടാസംഘങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് പേർക്ക് കുത്തേറ്റു

കുത്തേറ്റവരെ ഗുണ്ടാസംഘങ്ങൾ തന്നെ കൊണ്ടുപോയി. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായിട്ടില്ല. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണ് നടന്നതെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published.