ചെറുപുഴയിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷം; ജ്യേഷ്ഠന്റെ വെട്ടേറ്റ് അനിയന് ഗുരുതര പരുക്ക്
കണ്ണൂർ ചെറുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. രാജഗിരി തച്ചിലേടത്ത് ഡാർവിനാണ് വെട്ടേറ്റത്. ഇയാളുടെ മൂത്ത സഹോദരൻ വിജിയാണ് വാക്കത്തി ഉപയോഗിച്ച് ഡാർവിനെ വെട്ടിയത്.
ഡാർവിൻ തന്നെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് വിജി മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഇവർ തമ്മിൽ സംഘർഷം പതിവാണ്. ഉപദ്രവം സഹിക്കവയ്യാതെയാണ് ഡാർവിനെ വെട്ടിയതെന്ന് വിജി പറയുന്നു
വാക്കത്തി കൊണ്ടുള്ള വെട്ടേറ്റ് ഡാർവിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.