തന്റെ തൊഴിലാളികൾ പോലീസുകാരെ ആക്രമിച്ചതും ജീപ്പുകൾ കത്തിച്ചതും യാദൃശ്ചികമെന്ന് കിറ്റക്‌സ് എം.ഡി സാബു
തന്റെ കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികൾ മദ്യപിച്ച് അഴിഞ്ഞാടി പോലീസുകാരെ ആക്രമിച്ചതും മൂന്ന് പോലീസ് ജീപ്പുകൾ കത്തിച്ച് പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിച്ചതും യാദൃശ്ചികമായ സംഭവം മാത്രമെന്ന് കിറ്റക്‌സ് എംഡി സാബു എം ജേക്കബ്. കുറ്റവാളികളെ സംരക്ഷിക്കില്ല.
വളരെ യാദൃശ്ചികമായ സംഭവമായിരുന്നുവത്. ക്രിസ്മസ് കരോളുമായി ചില തൊഴിലാളികൾ ഇറങ്ങി. ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് ചില തൊഴിലാളികൾ എതിർത്തു. അങ്ങനെയാണ് തർക്കം തുടങ്ങിയത്. തടയാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരനെയും മർദിച്ചുവെന്ന് സാബു പറയുന്നു.
തൊഴിലാളികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. ആദ്യമായിട്ടാണ് ഇവിടെ ഇങ്ങനെയൊരു സംഭവമെന്നും സാബു ന്യായീകരിച്ചു. എന്നാൽ കിറ്റക്‌സ് തൊഴിലാളികൾ മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് ഇവിടെ അഴിഞ്ഞാടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്.