പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു
തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് കുത്തേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ടിബി അക്ഷയ്, നിധിൻ ബാബു എന്നിവർക്കാണ് പരുക്കേറ്റത്
വാഹനത്തിന് ടോൾ നൽകുന്നതിനിടെ ചൊല്ലി തർക്കം നടക്കുന്നതിനിടെ മറ്റൊരു കാറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ടോൾ ബൂത്ത് തുറന്നു കൊടുക്കാൻ ആവശ്യപ്പെടുകയും ഇതേ ചൊല്ലിയുള്ള തർക്കം കത്തിക്കൂത്തിൽ കലാശിക്കുകയുമായിരുന്നു