കോട്ടയം നാട്ടകത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
കോട്ടയം നാട്ടകത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ചാന്നാനിക്കോട് തെക്കേപ്പറമ്പിൽ വേണു സുരേഷ്(28), മാണിക്കുന്നം സ്വദേശി ആദർശ്(25) എന്നിവരാണ് മരിച്ചത്.
കാരാപ്പുഴ ഇല്ലത്തുപറമ്പിൽ വിഘ്‌നേശ്വറിനാണ്(24) ഗുരുതരമായി പരുക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. വിഘ്‌നേശ്വറിനെ ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുളങ്കുള പാക്കിൽ കാക്കൂർ കെടിഡിസിയുടെ ബിയർ പാർലറിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്. പാക്കിൽ ഭാഗത്ത് നിന്നെത്തിയ ബുള്ളറ്റും എതിർ ദിശയിൽ വന്ന പൾസർ ബൈക്കുമാണ് കൂട്ടിയിടിച്ചത്