മ്യാൻമറിൽ സ്ത്രീകളും കുട്ടികളുമടക്കം 30 പേരെ സൈന്യം വെടിവെച്ചുകൊന്നു; മൃതദേഹം കത്തിച്ച് വികൃമാക്കി
മ്യാൻമറിൽ മുപ്പതിലേറെ പേരെ വെടിവെച്ചുകൊന്ന ശേഷം മൃതദേഹങ്ങൾ കത്തിച്ച് സൈന്യത്തിന്റെ ക്രൂരത. കയ സംസ്ഥാനത്താണ് സംഭവം. സ്ത്രീകളും കുട്ടികളും അടങ്ങുന്നവരെയാണ് സൈന്യം കൊലപ്പെടുത്തി കത്തിച്ച് മൃതദേഹം വികൃതമാക്കിയത്.
മോസോ ഗ്രാമത്തിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ആയുധങ്ങളുമായി എത്തിയ തീവ്രവാദി സംഘത്തെയാണ് വെടിവെച്ചു കൊന്നതെന്ന് മ്യാൻമർ സൈന്യം ന്യായീകരിച്ചു. എന്നാൽ കൊല്ലപ്പെട്ടവർ സാധാരണ പൗരൻമാരാണെന്നും മ്യാൻമറിലെ കിരാത സൈനിക ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചവർ ആണെന്നുമാണ് റിപ്പോർട്ടുകൾ