ആലുവയിൽ രണ്ട് കിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്‌സൈസ് ഇന്റലിജൻസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശികളെയാണ് പിടികൂടിയത്. മംഗള എക്‌സ്പ്രസിൽ ഡൽഹിയിൽ നിന്ന് എത്തിച്ചതാണ് എംഡിഎംഎ
പാനിപൂരിയുടെയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതാണ് ലഹരി മരുന്ന് എന്നാണ് സംശയിക്കുന്നത്.