Sunday, January 5, 2025
Kerala

കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

 

കോഴിക്കോട് കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ലീന, സനൽ എന്നിവരാണ് പിടിയിലായത്. ലീന തൃശ്ശൂരിൽ ബ്യൂട്ടി പാർലർ നടത്തുന്നയാളാണ്. സനൽ ലീനയുടെ ബ്യൂട്ടി പാർലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു

ലോക്ക് ഡൗൺ കാലത്താണ് ഇരുവരും ചേർന്ന് കഞ്ചാവ് കച്ചവടം തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകക്ക് എടുക്കുകയും ചെയ്തു. കള്ള നമ്പറിലുള്ള വാഹനത്തിലാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *