കൊച്ചിയിൽ 150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കൊച്ചിയിൽ 150 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വാളയാർ സ്വദേശി കുഞ്ഞുമോൻ(36), പാലക്കാട് സ്വദേശി നന്ദകുമാർ(27) എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്
കണ്ടെയ്‌നർ റോഡിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഹൈദരാബാദിൽ നിന്ന് മാങ്ങ കൊണ്ടുവരുന്നതിനിടയിൽ കഞ്ചാവ് പൊതികൾ ഒളിപ്പിച്ച് വെക്കുകയായിരുന്നു.