ബൂസ്റ്റർ ഡോസായി ലഭിക്കുക ആദ്യം ലഭിച്ചതിൽ നിന്ന് വ്യത്യസ്തമായ വാക്‌സിൻ
രാജ്യത്ത് ബൂസ്റ്റർ ഡോസായി നൽകുക ആദ്യം സ്വീകരിച്ചതിൽ നിന്ന് വ്യത്യസ്തമായ വാക്‌സിൻ ആയിരിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ആദ്യ രണ്ട് ഡോസുകളും ഒരേ വാക്‌സിനാണ് ആളുകൾ സ്വീകരിച്ചത്. എന്നാൽ മൂന്നാം ഡോസ് മറ്റൊരു വാക്‌സിനാകും ലഭിക്കുക
ഇതുസംബന്ധിച്ച മാർഗനിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം ഉടൻ പുറത്തിറക്കും. ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുന്നണി പോരാളികൾക്കും ഒപ്പം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ള 60 വയസ്സ് പിന്നിട്ടവർക്കുമാണ് ബൂസ്റ്റർ ഡോസ് നൽകുക.
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചത്. രാജ്യത്ത് ഇതിനോടകം 422 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 108 പേർക്ക് ഒമിഗ്രോൺ സ്ഥിരീകരിച്ചു. ഡൽഹിയിൽ 79 പേർക്കും ഗുജറാത്തിൽ 43 പേർക്കും കേരളത്തിൽ 38 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.