രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
സുൽത്താൻ ബത്തേരി : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ . മൈസൂരിൽ നിന്നും മലപ്പുറം എടപ്പാളിലേക്ക് KL 52 K 1381 EON കാറിൽ കടത്തികൊണ്ടു വന്ന രണ്ട് കിലോ കഞ്ചാവുമായി മലപ്പുറം പൊന്നാനി നാലകത്ത് ഫക്രുദ്ദിൻ (25) മലപ്പുറം പൊന്നാനി മoത്തിൽ എം.വി. ഷഹബാസ് മുർഷിദ്ദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ വി.കെ മണികണ്ടൻ പ്രിവന്റീവ് ഒഫീസർ മാരായ എം.ബി ഹരിദാസൻ, കെ.കെ അജയകുമാർ സിവിൽ എക്സൈസ് ഓഫീസർ മാരായ സി.സുരേഷ്, അമൽദേവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.