തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; നൂറ് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
തിരുവനന്തപുരത്ത് 100 കിലോയിലധികം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ചാക്ക ബൈപ്പാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രാവിലെ പൂജപ്പുരയിൽ നിന്ന് 11 കിലോ കഞ്ചാവുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്
46 പാക്കറ്റുകളിലായാണ് 100 കിലോയിലധികം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊയ്തീനെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറയുന്നു