കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ
കോഴിക്കോട് മുക്കത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. നെല്ലിക്കാപറമ്പ്-പന്നിക്കോട് റോഡിലെ ആക്രിക്കട ജോലിക്കാരനായ അറുമുഖനെന്ന ചിന്നസ്വാമിയാണ് പിടിയിലായത്.
കഴിഞ്ഞ ഡിസംബറിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ കൗൺസിലിംഗിലാണ് പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ പ്രകാരാണ് കേസെടുത്തത്.