പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 74കാരനായ പാസ്റ്റർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 74കാരനായ പാസ്റ്റർ അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി സ്വദേശി മാത്യുവാണ് അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
പീഡന വിവരം കുട്ടി മാതാവിനെ അറിയിക്കുകയും ഇവർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പ്രതിയെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു