പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ടിക് ടോക് താരം അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ടിക് ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് സ്വദേശി വിഘ്‌നേഷ് കൃഷ്ണ എന്ന അമ്പിളിയാണ് അറസ്റ്റിലായത്.
ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു