ചാത്തന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിതാവും അറസ്റ്റിൽ
കൊല്ലം ചാത്തന്നൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ പിതാവും അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസം മുമ്പാണ് ആദിച്ചനല്ലൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തത്
കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പിതാവും തന്നെ പീഡിപ്പിച്ചതായി മൊഴി നൽകിയത്. പത്താം ക്ലാസ് കഴിഞ്ഞ് വീട്ടിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. സഹോദരന്റെ സുഹൃത്തായ കാമുകനാണ് ആദ്യം പീഡിപ്പിച്ചത്. കഴിഞ്ഞ നവംബർ മുതൽ പിതാവും പീഡിപ്പിച്ചുവരുന്നതായി കുട്ടി മൊഴി നൽകി