വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാൻ ശ്രമം; ആറ് എബിവിപി പ്രവർത്തകർ കസ്റ്റഡിയിൽ
വനിതാ കൗൺസിലറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. വഞ്ചിയൂർ കൗൺസിലർ ഗായത്രി ബാബുവിനെ എബിവിപി പ്രവർത്തകർ കയ്യേറ്റം ചെയ്തെതെന്നാണ് പരാതി. സംഭവത്തിൽ ആറ് എബിവിപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എബിവിപി ഓഫീസിന് നേരെ ആക്രമണമുണ്ടായി. എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. സിപിഐഎം പ്രവർത്തകരാണ് കല്ലെറിഞ്ഞതതെന്ന് ബിജെപി ആരോപിച്ചു.