ധർമജനെ ബാലുശ്ശേരിയിലെ ബൂത്തിൽ തടഞ്ഞു; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി
ബാലുശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ധർമജൻ ആരോപിച്ചു.
ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കയ്യേറ്റത്തിന് ശ്രമിച്ചതെന്ന് ധർമജൻ പറഞ്ഞു. ശിവപുരം 187, 188 ബൂത്തിൽ വെച്ചാണ് സംഭവം. സ്ഥാനാർഥി എന്ന നിലയിൽ ബൂത്തിൽ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ് തന്റെ കയ്യിലുണ്ടായിരുന്നുവെന്നും ധർമജൻ പറഞ്ഞു.