പ്രതി രക്ഷപ്പെട്ട സംഭവം: മാധ്യമ പ്രവർത്തകർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ കയ്യേറ്റ ശ്രമം
കോഴിക്കോട്ട് മാധ്യമ പ്രവർത്തകർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ കയ്യേറ്റ ശ്രമം. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടുപിടിക്കാൻ സഹായിച്ച ലോ കോളേജ് വിദ്യാർത്ഥികളുടെ പ്രതികരണം തേടുന്നതിനിടെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്യരുത് എന്ന് പറഞ്ഞായിരുന്നു കയ്യേറ്റ ശ്രമം. ചേവായൂർ പോലീസ് സ്റ്റേഷനിൽ മുന്നിൽ വെച്ചാണ് സംഭവം. പ്രതിക്കെതിരെ രക്ഷപ്പെടാൻ ശ്രമിച്ചതിന് കേസെടുത്തു.
കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് കുട്ടികളെ കാണാതായ കേസിൽ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. ഒന്നര മണിക്കൂർ നേരത്തെ തെരച്ചിലൊടുവിൽ ലോ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫിയാണ് പിടിയിലായത്.