Thursday, January 9, 2025
National

നിയമ സംവിധാനങ്ങൾ ഭാരതീയവത്കരിക്കണം, സുപ്രീംകോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്’: ജസ്റ്റിസ് രമണ

ദില്ലി: ഇന്ത്യൻ നിയമ സംവിധാനങ്ങൾ ഭാരതീയവത്കരിക്കണമെന്ന് ജസ്റ്റിസ് എന്‍ വി രമണ. സുപ്രീം കോടതിയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെടരുത്. ജുഡീഷ്യറി ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നെന്ന വികാരം ജനങ്ങൾക്കുണ്ട്. തെറ്റായുള്ള വിധികളെല്ലാം തിരുത്തിയ ചരിത്രമാണ് സുപ്രീം കോടതിക്കെന്നും ജസ്റ്റിസ് രമണ പറഞ്ഞു. എണ്ണം പറഞ്ഞ നിരവധി കേസുകളിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസ്  എന്‍ വി രമണ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ദിവസമാണിന്ന്. 2014 ൽ ആണ് എൻ വി രമണ സുപ്രീംകോടതി ജഡ്‍ജിയാകുന്നത്. 2021 ഏപ്രിൽ 24 ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തി. ജഡ്‍ജി എന്ന നിലയിൽ 174 വിധികളാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ പുറപ്പെടുവിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *