മുന്നണിയിൽ എടുക്കില്ലെന്ന് യുഡിഎഫ്; ഔദാര്യം വേണ്ടെന്ന് പിസി ജോർജ്, എൻഡിഎയിലേക്ക് പോയേക്കും
ഘടകകക്ഷിയാക്കില്ലെന്ന് ഉറപ്പായതോടെ യുഡിഎഫിന്റെ ഔദാര്യം വേണ്ടെന്ന മറുപടിയുമായി പി സി ജോർജ്. മുന്നണിയിൽ കയറിപ്പറ്റാനുള്ള ജോർജിന്റെ നീക്കങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പ്രതികരണം
എൻഡിഎയിലേക്ക് പോകാനാണ് പി സി ജോർജ് നിലവിൽ ശ്രമിക്കുന്നത്. ഫെബ്രുവരി 28ന് പാർട്ടി തീരുമാനം പ്രഖ്യാപിക്കും. രാമക്ഷേത്രത്തിന് സംഭാവന നൽകിയതെല്ലാം ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു. രാമക്ഷേത്രത്തിന് ആയിരമല്ല, ഒരു ലക്ഷം രൂപ വരെ നൽകുമെന്നാണ് പി സി ജോർജ് പ്രതികരിച്ചത്