മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പിടിയിൽ; കാറും കസ്റ്റഡിയിലെടുത്തു
ആലപ്പുഴ മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
മാന്നാർ കുരട്ടിക്കാട് കോട്ടുവിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെയാണ് ഇരുപതോളം ആളുകൾ ചേർന്ന് വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത്. സ്വർണക്കടത്ത് സംഘമാണ് പിന്നിലെന്ന് വ്യക്തമായിരുന്നു. ബിന്ദുവിനെ പിന്നീട് വടക്കാഞ്ചേരിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
ബിന്ദുവിന്റെ വീട്ടിലെത്തിയ കസ്റ്റംസ് സംഘം യുവതിയെ ചോദ്യം ചെയ്തു. ഗൾഫിൽ നിന്ന് നിരവധി തവണ സ്വർണം കടത്തിയെന്ന് യുവതി സമ്മതിച്ചു. എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം എത്തിച്ചു. ഒടുവിൽ കൊണ്ടുവന്നത് ഒന്നര കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്നാണ് യുവതി നൽകിയ മൊഴി. ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.