കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി; യാത്രക്കാരി കസ്റ്റഡിയിൽ
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടികൂടി. സ്‌ഫോടക വസ്തുക്കളോടൊപ്പം സംശയകരമായ സാഹചര്യത്തിൽ കണ്ട യാത്രക്കാരിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ചെന്നൈ സ്വദേശിനിയാണ്
ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ ലഭിച്ചത്. 117 ജലാറ്റിൻ, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്. കസ്റ്റഡിയിലായ യാത്രക്കാരി തലശ്ശേരിക്ക് പോകുകയായിരുന്നു
ഇവർ ഇരുന്ന സീറ്റിന് താഴെയാണ് സ്‌ഫോടക വസ്തു ലഭിച്ചത്. ആർപിഎഫ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ പുലർച്ചെ നാല് മണിയോടെ എത്തിയപ്പോഴാണ് ഇവ കണ്ടെത്തിയത്.